Connect with us

Kerala

എസ് എസ് എഫ് സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റിന് കിരീടം

691 പോയിന്റുകൾ നേടിയാണ് മലപ്പുറം വെസ്റ്റ് കിരീടമുയർത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എഫിന്റെ മുപ്പതാമാത് കേരള സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റിന് കിരീടം. 691 പോയിന്റുകൾ നേടിയാണ് മലപ്പുറം വെസ്റ്റ് കിരീടമുയർത്തിയത്. 688 പോയിന്റുകൾ നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 637 പോയിന്റുകൾ നേടി മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സസ്ഥാനത്തുമെത്തി.

കണ്ണൂർ 517, പാലക്കാട് 491, കാസർഗോഡ് 347, വയനാട് 274, തൃശൂർ 253, നീലഗിരി 188, കൊല്ലം 162, ആലപ്പുഴ 162, എറണാകുളം 159, തിരുവനന്തപുരം 122, കോട്ടയം 74, ഇടുക്കി ഹൈറേഞ്ച് 46, ഇടുക്കി ലോവർ റേഞ്ച് 31, പത്തനംതിട്ട 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച, കോഴിക്കോട് ജില്ലയിലെ മഹ്ഫൂസ് റൈഹാൻ ആണ് കാലാപ്രതിഭ. വയനാട് സെന്റ് മേരീസ് കോളജ് വിദ്യാർഥീ യാസീൻ സർഗപ്രതിഭയായി.

വ്യവസായ മന്ത്രി പി രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ അനുമോദന പ്രസംഗം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, ന്യൂനപക്ഷ കമ്മീഷൻ അംഗം എ സെയ്ഫുദ്ദീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.

Latest