Kerala
മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കി
രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
കൊച്ചി| മലയാളം സര്‍വകലാശാല യൂണിയന്‍ ആന്‍ഡ് സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദ് ചെയ്തു. എംഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരാഴ്ചക്കകം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
---- facebook comment plugin here -----