Connect with us

army helicopter crashes

ഊട്ടിയിലെ കോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് മലയാളിയും

തൃശൂര്‍ സ്വദേശിയാണ് ഇദ്ദേഹം.

Published

|

Last Updated

തൃശൂര്‍ | ഊട്ടിയില്‍ സൈനിക കോപ്ടര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. സുലൂരില്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. തൃശൂര്‍ പുത്തൂര്‍ പഞ്ചായത്തിലെ പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മകന്‍ എ  പ്രദീപ് (38) ആണ് മരിച്ചത്. അമ്മ കുമാരി . ഭാര്യ ശ്രീലക്ഷി. മക്കള്‍: ദക്ഷന്‍ ദേവ് (അഞ്ച്), ദേവപ്രയാഗ് (രണ്ട്).

സംഭവമറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തുരിലെക്ക് തിരിച്ചിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം. എതാനും നാള്‍ മുമ്പ് മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം.

Latest