Connect with us

Kerala

ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതി

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്‍കി മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഗ്രീനു. 2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Latest