ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഉക്രൈന്‍ സൈനികരുടെ അതിക്രമം. കിലോമീറ്ററുകളോളം നടന്ന് ഷെഹ്നിയിലെ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥിനി എയ്ഞ്ചല്‍ പറഞ്ഞു. അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ യുക്രൈന്‍ പോലീസും സൈനികരും ചേര്‍ന്ന് ലാത്തിവീശിയും ആകാശത്തേക്ക് വെടിയുതിര്‍ത്തും തിരിച്ചയക്കുകയാണ്. കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികളുടെ ഇടയിലേക്ക് വാനും കാറും കയറ്റിയും ആക്രമണം നടത്തുന്നുവെന്നും എയ്ഞ്ചല്‍ പറയുന്നു.
വീഡിയോ കാണുക…