Connect with us

Kerala

സുമിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തി

സംസ്ഥാന സര്‍ക്കാരിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ എത്തിയത്.

Published

|

Last Updated

തിരുവനന്തപുരം |  യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ എത്തിയത്. വിമാനത്തില്‍ വിദ്യാര്‍ത്ഥികളടക്കം 180 പേരാണുള്ളത്.

റഷ്യന്‍ ആക്രമണതത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയത്.

സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു.

Latest