Connect with us

Ongoing News

ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലായാളി ഉംറ തീർഥാടകൻ മരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം ജിദ്ദയിൽ

Published

|

Last Updated

ജിദ്ദ | ജിദ്ദ  കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലായാളി ഉംറ തീർഥാടകൻ മരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ വീട്ടിൽ എ കെ ബാവു (79) ആണ് മരിച്ചത്. ഉംറ തീർഥാടനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നതിനായി കഴിഞ്ഞ ദിവസം ജിദ്ദ വിമാനത്താവളത്തിലെത്തിയിരുന്നു.

നോർത്ത് ടെർമിനലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സംഘം അടിയന്തര ശുശ്രൂഷ നൽകുകയും റഹേലി കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു

മക്കളായ ബീന, ബിജിലി, മരുമകൻ അബ്ബാസ് എന്നിവരോടൊപ്പമായിരുന്നു ഉംറ നിർവഹിക്കാനെത്തിയിരുന്നത്. ഇവർ മടക്ക യാത്ര റദ്ദാക്കി ജിദ്ദയിൽ തന്നെയുണ്ട്. ഭാര്യ: ബീവാത്തുമ്മ. മറ്റ് മക്കൾ :ബൈജു, ബാനു. മരുമക്കൾ : നിഷ, ഷിബി ഇസ്മാഇൽ. നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം ജിദ്ദയിൽ നടക്കും.