Connect with us

vlogger rifa mehnu

മലയാളി വ്ളോഗർ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

ദുബൈ | വ്ളോഗറും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായിരുന്ന റിഫ മെഹ്‌നൂ(21)വിനെ ദുബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഒരു മകളുണ്ട്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആല്‍ബം താരവുമായിരുന്നു.

Latest