Connect with us

Health

ലണ്ടന്‍- കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം; സഹായത്തിനെത്തിയത് മൂന്ന് മലയാളി നഴ്സുമാര്‍

അടിയന്തിരമായി അമ്മയ്ക്കും കുഞ്ഞിനും വൈദ്യസഹായം വേണമെന്ന മെഡിക്കല്‍ ടീമിന്റെ നിര്‍ദ്ദേശ പ്രകാരം കരിങ്കടലിനു മുകളിലായിരുന്ന വിമാനം ഒന്നരമണിക്കൂര്‍ തിരികെ പറന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി

Published

|

Last Updated

പത്തനംതിട്ട | ലണ്ടന്‍- കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ ലണ്ടനിലെ ഹീറ്റ് ത്രൂവില്‍ നിന്നും കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് യാത്രക്കാരില്‍ ഒരാളായ യുവതിക്ക് പ്രസവ വേദനയുണ്ടാവുകയും സഹായത്തിനായി എഴുനേല്‍ക്കുകയും ചെയ്തത്. ഉടനെ കൊച്ചിയിലേക്കുള്ള മലയാളി നഴ്സുമാരായ സ്റ്റെഫി മറിയം രാജു, ലീല, പ്രതിഭ എന്നിവരും ഡോക്ടര്‍മാരായ ഇര്‍ഷാദ്, റിച്ചു എന്നിവരും ഓടിയെത്തി യുവതിയെ കാബിന്‍ ക്രൂവിന്റെ റസ്റ്റിംഗ് സ്ഥലത്തേക്ക് മാറ്റി.

തുടര്‍ന്ന് കാബിനിലുണ്ടായിരുന്ന കോട്ടണും, പാസഞ്ചേഴ്സിന്റെ പക്കല്‍ നിന്നും വാങ്ങിയ ടര്‍ക്കിയും, കത്രികയും ഉപയോഗിച്ചാണ് കുഞ്ഞിന്നെ പുറത്തെടുത്തത്. അടിയന്തിരമായി അമ്മയ്ക്കും കുഞ്ഞിനും വൈദ്യസഹായം വേണമെന്ന മെഡിക്കല്‍ ടീമിന്റെ നിര്‍ദ്ദേശ പ്രകാരം കരിങ്കടലിനു മുകളിലായിരുന്ന വിമാനം ഒന്നരമണിക്കൂര്‍ തിരികെ പറന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി.

കൊല്ലം കുണ്ടറ സ്വദേശിനിയായ സിമി മറിയം ഫിലിപ്പും കുഞ്ഞും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ സുഖമായിരിക്കുന്നു. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന വിമാനത്തില്‍ കുഞ്ഞിന്റെ പൂര്‍ണ്ണ പരിചരണം ഏറ്റെടുത്തത് നഴ്സായ പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി സ്വദേശി സ്റ്റെഫി മറിയം രാജുവാണ്. തിരികെ ഒന്നര മണിക്കൂറും കുഞ്ഞ് സ്റ്റെഫിയുടെ കൈകളിലായിരുന്നു. ക്രിട്ടിക്കല്‍ പ്രഗ്നന്‍സി ആയതിനാല്‍ മെഡിക്കല്‍ ടീമിന്റെ സമയോജിതമായ ഇടപെടലാണ് സുഖപ്രസവം സാധ്യമാക്കിയത്.

Latest