Connect with us

vishu

വിഷു ആഘോഷത്തിൽ മലയാളികൾ

കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.

Published

|

Last Updated

തിരുവനന്തപുരം | കാർഷിക സമൃദ്ധിയുടെ ഓർമകളുകളും നാളെയുടെ പ്രതീക്ഷകളുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.

വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരുന്നു ഗുരുവായൂരിൽ വിഷുക്കണി ദർശനം. ശബരിമലയിൽ പുലർച്ചെ നാല് മണിക്ക് നട തുറന്നു. ഏഴ് മണി വരെയായിരുന്നു ദർശനം.

Latest