Connect with us

DRUGS

മുംബൈയില്‍ മയക്കുമരുന്നുമായി വീണ്ടും മലയാളി പിടിയില്‍

ബിനു ജോണ്‍ എന്നയാളാണ് 18 കിലോ ഹെറോയിനുമായി പിടിയിലായത്.

Published

|

Last Updated

മുംബൈ | കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ബിനു ജോണ്‍ എന്നയാളാണ് 18 കിലോ ഹെറോയിനുമായി പിടിയിലായത്. വിപണിയില്‍ ഇതിന് 80 കോടി രൂപ വരും.

പഴം ഇറക്കുമതിയുടെ മറവിൽ വൻ ലഹരിക്കടത്ത് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം മുംബൈയിൽ മലയാളി പിടിയിലായിരുന്നു. യുമിറ്റോ ഇന്റർനാഷണൽ ഫുഡ്സ് കമ്പനി ഡയറ്കടറായ മലയാളി വിജിൻ വർഗീസാണ് പിടിയിലായത്. കാലടി സ്വദേശിയാണ് ഇയാൾ.

വെള്ളിയാഴ്ച 1470 കോടി രൂപയുടെ മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒൻപത് കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്ന വ്യാജേനയാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകൾ എത്തിയത്.