Connect with us

National

കോയമ്പത്തൂരില്‍ മലയാളി കോളജ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; 46-കാരന്‍ പിടിയില്‍

അക്രമത്തിനിരയായ 21കാരി ഇയാളുടെ വീടിനു സമീപം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

Published

|

Last Updated

കോയമ്പത്തൂര്‍ | കോയമ്പത്തൂരില്‍ മലയാളി കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 46കാരന്‍ പോലീസിന്റെ പിടിയില്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബി ആനന്ദാണ് അറസ്റ്റിലായത്.ബുധനാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.

ഇയാള്‍ തെലുങ്കുപാളയംപിരിവിലാണ് താമസിക്കുന്നത്.അക്രമത്തിനിരയായ 21കാരി ഇയാളുടെ വീടിനു സമീപം വാടകയ്ക്കാണ് താമസിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യകോളജില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ആനന്ദ് പതിവായി ശല്യം ചെയ്തിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.

പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരാണ് വാടകവീട്ടില്‍ താമസിക്കുന്നത്.ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥിനികള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അടയ്ക്കാന്‍ മറന്നുപോയിരുന്നു.ബുധനാഴ്ച രാവിലെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച്കടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.കുട്ടി ബഹളം വെച്ചതോടെ ആനന്ദ് വീട്ടില്‍ നിന്നും ഇറങ്ങിയോടി.തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് ശെല്‍വപുരം പോലീസ് പ്രതിയെ പിടികൂടിയത്.

Latest