Connect with us

Kerala

ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ കുഴഞ്ഞുവീണുമരിച്ചു

കൊച്ചിയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ യാത്ര തിരിച്ച കുന്നുകര സ്വദേശി ജിജിമോന്‍ ചെറിയാന്‍(57) ആണ് മരിച്ചത്

Published

|

Last Updated

കൊച്ചി | ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ കുഴഞ്ഞുവീണുമരിച്ചു. കൊച്ചിയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ യാത്ര തിരിച്ച കുന്നുകര സ്വദേശി ജിജിമോന്‍ ചെറിയാന്‍(57) ആണ് മരിച്ചത്.

ലണ്ടനിലെ കാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുന്‍പായിരുന്നു മരണം. ജ്യേഷ്ഠന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം തിരികെ പോകുമ്പോഴായിരുന്നു സംഭവം.

ലണ്ടനിലെ ഗാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുന്‍പ് വിമാനത്തിനകത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ജിഫോന്‍സ്, ആരോണ്‍ എന്നിവരാണ് മക്കള്‍.

 

Latest