Connect with us

National

മലയാളി ഡോക്ടറെ ബെംഗളുരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍

കൃഷ്ണമൂര്‍ത്തിയെ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകയില്‍ മലയാളി ദന്ത ഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍. കാസര്‍കോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂര്‍ത്തിയെയാണ് ഇന്നലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടെ ഭീഷണിയെ തുടര്‍ന്നാണ് ഡോക്ടര്‍ ജീവനൊടുക്കിയെന്നാണ് പോലീസ് കരുതുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവരുടെ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

കൃഷ്ണമൂര്‍ത്തിയെ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദിയടുക്കയില്‍ ദന്ത ക്ലിനിക്ക് നടത്തുകയായിരുന്നു ഇയാള്‍. ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു.

 

Latest