International
സഊദിയിലെ താമസസ്ഥലത്ത് മലയാളി മരിച്ച നിലയില്‍
യുവാവ് കുടുംബവുമൊത്ത് ദമാം ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്
സഊദി | മലയാളി യുവാവിനെ ദമാമിലെ നാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഷംസാദ് മേനോത്തി (32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവാവ് കുടുംബവുമൊത്ത് ദമാം ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായാണ് ഷംസാദിന്റെ മരണം സംഭവിച്ചത്
ഷംസാദ് പത്തുവര്‍ഷമായി ദമാമില്‍ ഡ്രൈവര്‍ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുമുണ്ട്.
---- facebook comment plugin here -----