Connect with us

Saudi Arabia

മലയാളി ബാലിക ജിദ്ദയില്‍ മരിച്ചു

ഹൈപര്‍ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു

Published

|

Last Updated

ജിദ്ദ| മലയാളി ബാലിക ജിദ്ദയില്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സനു മന്‍സിലില്‍ എം.ബി. സനൂജ്-മിനി ദമ്പതികളുടെ മകള്‍ റയ്യ സനൂജാണ് മരിച്ചത്. ഒമ്പത് വയസായിരുന്നു.

ഹൈപര്‍ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ റിദ സനൂജ് സഹോദരിയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനുശേഷം റുവൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Latest