Alappuzha
പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു; നാഗ്പൂരിൽ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യത്തിൽ
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവർക്ക് താമസം ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ദേശീയ ഫെഡറേഷൻ നല്‍കിയിരുന്നില്ല.
ആലപ്പുഴ | ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം നിദാ ഫാത്തിമ (10) മരിച്ചു. നാഗ്പുരില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ നിദാ ഫാത്തിമയെ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവർക്ക് താമസം ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ദേശീയ ഫെഡറേഷൻ നല്‍കിയിരുന്നില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് കേരള ടീം മത്സരത്തിനെത്തിയത്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.
കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞയുടനെ ബന്ധുക്കൾ ആലപ്പുഴയിൽ നിന്ന് നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.