Connect with us

Kerala

ഇസ്‌റാഈലിലേക്ക് കടക്കുന്നതിനിടെ മലയാളി സംഘത്തിന് നേരെ വെടിവെപ്പ്; ഒരു മരണം

ഒരാള്‍ക്ക് പരുക്ക്, രണ്ട് പേരെ ഇസ്‌റാഈല്‍ ജയിലിലടച്ചു

Published

|

Last Updated

തിരുവനന്തപുരം | ഇസ്‌റഈലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേര(47)യാണ് മരിച്ചത്. ജോര്‍ദാന്‍ വഴി ഇസ്‌റാഈലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. തലക്ക് വെടിയേറ്റ ഗബ്രിയേല്‍ ഉടന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളിക്കും വെടിയേറ്റു. മേനംകുളം സ്വദേശി എഡിസനാണ് വെടിയേറ്റത്. കാലിന് പരുക്കേറ്റ എഡിസനെ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു. സംഘത്തിലുണ്ടായ മറ്റ് രണ്ട് പേരെ ഇസ്‌റാഈല്‍ ജയിലിക്ക് മാറ്റി.

ഗബ്രിയേല്‍ പെരേരയും സംഘവും വിസിറ്റിംഗ് വിസയിലാണ് ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി 10ന് അനധികൃതമായി ഇസ്‌റാഈല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാന്‍ സേന ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പിലാണ് ജീവഹാനിയുണ്ടായത്.

ഏജന്റ് മുഖേനയാണ് നാലംഗ സംഘം ഇസ്‌റാഈലിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരെക്കുറിച്ച് പോലീസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.