Connect with us

Uae

മലയാളി വ്യവസായി രാമകൃഷ്ണന്‍ അയ്യര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍

സൗദിൽനിന്ന് കർണാടക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ഡോ. സയ്യിദ് അൻവർ ഖുർഷിദും പട്ടികയിൽ  

Published

|

Last Updated

ദുബൈ | യു എഇയില്‍ വ്യവസായിയായ മലയാളി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം. കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ സൗദില്‍നിന്ന് കര്‍ണാടക സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദും പട്ടികയില്‍ ഇടംപിടിച്ചു.

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ യു എ ഇയിലെ ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. മെഡിക്കല്‍രംഗത്തെ മികവ് പരിഗണിച്ചാണ് കര്‍ണാടക സ്വദേശി ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പുരസ്‌കാരം.വിവിധ രാജ്യങ്ങളില്‍ നിന്നായി 27പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആന്‍ഡ് കണ്‍സള്‍റ്റിങ് തുടങ്ങിയ മേഖലയില്‍ മികവുതെളിയിച്ച ഇന്ത്യക്കാര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.ഈമാസം എട്ട് മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Latest