National
ദിണ്ടിഗലിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു; മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം
സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്.

ചെന്നൈ | തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു.പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും മൃതദേഹത്തിന് അരികില്‍ നിന്നും സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്.
ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു.
ഒരു മാസം മുമ്പാണ് തമിഴ്‌നാട്ടിലേക്ക് പോയത്. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും എന്‍ഐഎ സംഘവും സ്ഥലത്ത് പരിശോധന നടത്തി.
---- facebook comment plugin here -----