Connect with us

Gulf

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് അബൂദബിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

അഡ്നോക് ജീവനക്കാരനായ എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്-ശൈഖ് ഖലീഫ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എല്‍സി ബിനോയ് ദമ്പതികളുടെ മകന്‍ അലക്സ് ബിനോയ്(17)ആണ് മരിച്ചത്

Published

|

Last Updated

അബൂദബി | മലയാളി വിദ്യാര്‍ഥി അബൂദബിയില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. അഡ്നോക് ജീവനക്കാരനായ എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്-എല്‍സി ബിനോയ് ദമ്പതികളുടെ മകന്‍ അലക്സ് ബിനോയ്(17)ആണ് മരിച്ചത്.

ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് അലക്സ് ബിനോയ് വീണത്. കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അമ്മ എല്‍സി ജോലി ചെയ്യുന്ന അബൂദബി ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂദബി മുറൂറിലെ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അലക്സ് ബിനോയ്.

കുട്ടി കെട്ടിടത്തില്‍ നിന്നു വീണ വിവരം വാച്ച്മാന്‍ വിളിച്ചറിയിക്കുമ്പോഴാണ് വീട്ടുകാരറിയുന്നത്.സഹോദരങ്ങള്‍: ഡോ. രാഹുല്‍ ബിനോയ്(ആലപ്പുഴ), രോഹിത് ബിനോയ്(പോളണ്ട്). നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച തോട്ടറിയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.

 

---- facebook comment plugin here -----

Latest