Connect with us

Kerala

മലയാളി വിദ്യാര്‍ഥി ബെംഗളുരുവില്‍ മരിച്ച നിലയില്‍

മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Published

|

Last Updated

ബെംഗളൂരു |  മലയാളി വിദ്യാര്‍ഥി ബെംഗളുരുവില്‍ മരിച്ച നിലയില്‍ . വയനാട് സ്വദേശി മേപ്പാടി തറയില്‍ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാര്‍ട്‌മെന്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

കൂടെ താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കളുടെ പരാതിയില്‍ രാജനകുണ്ഡെ പോലീസ് കേസെടുത്തു. മാതാവ്:വഹീദ. സഹോദരങ്ങള്‍: അഫ്രിന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്

 

---- facebook comment plugin here -----

Latest