Kerala
ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍
കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ (25) യാണ് മരിച്ചത്.

കോഴിക്കോട് | ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ (25) യാണ് മരിച്ചത്. താമസ സ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചക്കിട്ടപ്പാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെ മകളാണ്.
മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഡോണ.
രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയില്‍ എത്തിയ ഡോണ ന്യൂറംബര്‍ഗില്‍ താമസിച്ചു വരികയായിരുന്നു.
---- facebook comment plugin here -----