Connect with us

Kollam

'പോയിറ്റിക്ക് ഹാര്‍ട്ട്' കാവ്യ സമ്മേളനത്തില്‍ തിളങ്ങി മലയാളി വിദ്യാര്‍ഥിനി

'പോയിറ്റിക്ക് ഹാര്‍ട്ട്' കാവ്യസമ്മേളനത്തില്‍ ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ കവിയാണ് തഹാനി ഹാഷിര്‍.

Published

|

Last Updated

ദുബൈ | പതിനാലാമത് ‘പോയിറ്റിക്ക് ഹാര്‍ട്ട്’ കാവ്യ സമ്മേളനത്തില്‍ തിളങ്ങി മലയാളി വിദ്യാര്‍ഥിനി തഹാനി ഹാഷിര്‍. ദുബൈ എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നടന്ന കാവ്യ സമ്മേളനത്തില്‍ വിവിധ രാജ്യക്കാരായ 11 കവികള്‍ക്കൊപ്പമാണ് 16 കാരിയായ തഹാനിയും തന്റെ കവിതകള്‍ അവതരിപ്പിച്ചത്. കാവ്യസമ്മേളനത്തില്‍ ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ കവിയാണ് തഹാനി ഹാഷിര്‍.

ദുബൈ നോളജ് വില്ലേജ്, ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി എന്നിവയുടെ സഹകരണത്തോടെ സോക്ക ഗക്കായ് ഇന്റര്‍നാഷണല്‍ ഗള്‍ഫ് (എസ് ജി ഐ ഗള്‍ഫ്) ആണ് പോയറ്റിക് ഹാര്‍ട്ട് സംഘടിപ്പിക്കുന്നത്. 2012 മുതല്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന പോയറ്റിക് ഹാര്‍ട്ടില്‍ ഇതുവരെ 90 കവികളാണ് പങ്കെടുത്തിട്ടുള്ളത്.

ചെറുപ്രായത്തില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ തഹാനി ഇതിനോടകം മൂന്ന് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2018 ല്‍ പത്താം വയസ്സിലായിരുന്നു തഹാനിയുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിര്‍, ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 

---- facebook comment plugin here -----

Latest