National
ജെ എന്‍ യുവില്‍ മലയാളി വിദ്യാര്‍ഥികളുടെ ആഘോഷത്തിന് വിലക്ക്
ക്യാമ്പസില്‍ മലയാളി വിദ്യാര്‍ഥികള്‍ ഒന്നിച്ചു സദ്യ വിളമ്പുകയു കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനാണ് സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി| ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ മലയാളി വിദ്യാര്‍ഥികളുടെ സംസ്‌കാരിക ആഘോഷത്തിന് വിലക്ക്. ക്യാമ്പസില്‍ മലയാളി വിദ്യാര്‍ഥികള്‍ ഒന്നിച്ചു സദ്യ വിളമ്പുകയു കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനാണ് സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
സാംസ്‌കാരിക പരിപാടി നടത്താന്‍ ബുക്ക് ചെയ്ത കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരു കാരണവും വ്യക്തമാക്കാതെ ക്യാന്‍സല്‍ ചെയ്തതായി് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു. ക്യാമ്പസിലെ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് വര്‍ഷങ്ങളായി ജെഎന്‍യു ഓണാഘോഷം എന്ന പേരില്‍ സംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നത്. ഈ വര്‍ഷം ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്താന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സംഘാടകരുടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
സാംസ്‌കാരിക വൈവിധ്യത്തോടുള്ള സംഘ്പരിവാറിന്റെ അസഹിഷ്ണുതയാണ് ഇതിന്റെ പിന്നിലെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു. സംഘപരിവാറിന്റെ കേരളവിരുദ്ധ അജണ്ട നടപ്പിലാക്കുന്ന സര്‍വകലാശാലാ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വി ശിവദാസന്‍ എംപി വ്യക്തമാക്കി. ജെഎന്‍യു ക്യാമ്പസിലുടനീളം മറ്റു സാംസ്‌ക്കാരിക പരിപാടികള്‍ നടത്താന്‍ ജെഎന്‍യു ഭരണകൂടം അനുമതി നല്‍കുമ്പോള്‍ കേരളീയ ആഘോഷം തടയാനുള്ള ശ്രമങ്ങള്‍ സംഘപരിവാറിന്റെ ദക്ഷിണേന്ത്യ വിരുദ്ധ, കേരള വിരുദ്ധ അജണ്ടയുടെ തുടര്‍ച്ചയാണ് . ഇന്ത്യയുടെ ഐക്യത്തെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന സംഘപരിവാര്‍ നടപടി ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം എന്ന് വി ശിവദാസന്‍ എംപി പറഞ്ഞു.