Bahrain
എ ഐ ഫ്യൂച്ചര്‍ ടച്ച് എക്‌സ്‌പോയില്‍ മലയാളിക്ക് ഒന്നാം സ്ഥാനം
മനാമ | തമിഴ്നാട് ധര്‍മ്മപൂരിയില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫ്യൂച്ചര്‍ ടച്ച് എക്സ്‌പോയില്‍ ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാര്‍ഥി. മനാമ മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ പൂര്‍വ വിദ്യാര്‍ഥി കണ്ണൂര്‍ സിറ്റി സ്വദേശി നാസിലാണ് ഒന്നാം സ്ഥാനം നേടിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്ത 1,400 പേരാണ് മാറ്റുരച്ചത്. ഐ ഐ ടി മദ്രാസ്, ഐ ഐ എം ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഐ സി എഫ് മനാമ സെന്‍ട്രല്‍ അഡ്മിന്‍ പ്രസിഡന്റ് നൗഷാദ് കണ്ണൂരിന്റെ മകനാണ് നാസില്‍.
---- facebook comment plugin here -----