Kerala
മലയാളി യുവതി ദുബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
വളയം കല്ലുനിര ടി കെ ധന്യയാണ് മരിച്ചത്

കോഴിക്കോട് | വളയം സ്വദേശിനിയായ യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പം ദുബൈയില്‍ താമസിക്കുകയായിരുന്ന വളയം കല്ലുനിര ടി കെ ധന്യയാണ് മരിച്ചത്.
അജ്മാനിലെ താമസ സ്ഥലത്താണ് ചൊവ്വാഴ്ച ധന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാളെ പുലര്‍ച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----