National
മാലേഗാവ് സ്‌ഫോടനക്കേസ്; പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറന്റ് അയച്ച് കോടതി
മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് നല്‍കിയത്.
മുംബൈ | മാലേഗാവ് സ്ഫോടനക്കേസില്‍ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതി വാറന്റ് അയച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗ് ഠാക്കൂര്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇളവ് തേടിയിരുന്നു
2008 ല്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മാലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍. കഴിഞ്ഞ ദിവസം ബിജെപി ഇറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇവരുടെ പേര് ഉണ്ടായിരുന്നില്ല
---- facebook comment plugin here -----