Kerala
കൊച്ചിയിലെ മാള്‍ സൂപ്പര്‍വൈസറുടെ മരണം: സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍
ഫെബ്രുവരി 19നാണ് മാള്‍ സൂപ്പര്‍വൈസറായ മനോജിനെ മരിച്ച നിലയില്‍ കണ്ടത്തിയത്.
കൊച്ചി | കൊച്ചിയിലെ മാള്‍ സൂപ്പര്‍വൈസറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സുരക്ഷാ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി വിജിത്ത് സേവ്യറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19നാണ് മാള്‍ സൂപ്പര്‍വൈസറായ മനോജിനെ മരിച്ച നിലയില്‍ കണ്ടത്തിയത്.
മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെ എളക്കര പോലീസ് അന്വേഷണം നടത്തുകയും വിജിത്തിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിശദമായ പോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്.
---- facebook comment plugin here -----