Connect with us

Kerala

മല്ലപ്പളളി പ്രസംഗം; സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി: എം വി ഗോവിന്ദന്‍

പ്രസംഗത്തെക്കുറിച്ചല്ല കോടതി പറഞ്ഞതെന്നും പോലീസിന്റെ അന്വേഷണത്തെക്കുറിച്ചാണ് പരാമര്‍ശമെന്നും അതിനാല്‍ ഈ ഉത്തരവില്‍ താന്‍ കക്ഷിയല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍. ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്. പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയില്‍ ഉള്ളതെന്നും നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോള്‍ ഉള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം പാലക്കാട് കടുത്ത മത്സരമാണ് നടന്നത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.ചേലക്കരയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവയക്കുകയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. പ്രസംഗത്തെക്കുറിച്ചല്ല കോടതി പറഞ്ഞതെന്നും പോലീസിന്റെ അന്വേഷണത്തെക്കുറിച്ചാണ് പരാമര്‍ശമെന്നും അതിനാല്‍ ഈ ഉത്തരവില്‍ താന്‍ കക്ഷിയല്ലെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest