Health
മല്ലി അത്ര സില്ലിയല്ല
മല്ലി വിത്തുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്നതാണ് മല്ലി.മല്ലിയിലയായും മല്ലിപ്പൊടി ആയും ഒക്കെ നമ്മൾ മല്ലി ഉപയോഗിക്കാറുണ്ടെങ്കിലും മല്ലി വിത്തുകൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ? എന്തൊക്കെയാണ് മല്ലി വിത്തുകളുടെ ആരോഗ്യഗുണം എന്ന് നോക്കാം.
- പൊതുവേ മല്ലി വിത്തുകൾ ദഹനം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
- മല്ലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കും.
- ദഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കും.ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വയറ്റിൽ ഗ്യാസ് കയറുന്നതും വയറു വീർക്കുന്നത് തടയുകയും ചെയ്യും.
- മല്ലി ശരീരത്തിലെ വിഷ വസ്തുക്കളെ ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
- മല്ലി വിത്തുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
- മല്ലി മോശം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ഇത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.
- മല്ലിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും.
- മല്ലിയിലെ ആന്റിഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധയെ തടയാനും സഹായിക്കും.
- മല്ലി ഇട്ട വെള്ളം കുടിക്കുന്നതും മല്ലി ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
---- facebook comment plugin here -----