Connect with us

National

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ഒരു സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ പദവി നല്‍കിയതിന് നന്ദിയെന്നു ഖാര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ ചുമതലയേറ്റെടുത്തു. ചുമതലയേറ്റെടുത്തു കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ പദവി നല്‍കിയതിന് നന്ദിയെന്നു മറുപടി പ്രസംഗത്തില്‍ ഖാര്‍ഗെ പറഞ്ഞു.ഉന്നതരായ നേതാക്കള്‍ ഇരുന്ന പദവിയിലെത്തിയതില്‍ അഭിമാനമുണ്ട്. തന്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാര്‍ട്ടിക്ക് പ്രയോജനപ്പെടും.എല്ലാ പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണം.ഉദയ്പൂര്‍ ചിന്തന്‍ ശിബിരം പാര്‍ട്ടിക്ക് മുന്‍പോട്ടുള്ള ഊര്‍ജ്ജം നല്‍കും.കോണ്‍സിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് വലിയ നേട്ടമാകും.അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും ഖര്‍ഗെ പറഞ്ഞു.

പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം നല്‍കും. അധ്യക്ഷനായ ശേഷം ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.

24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്.1972 ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗം തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്നും റെക്കോര്‍ഡാണ്. 2009-2019 കാലയളവില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു . 2014-2019 കാലത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതല്‍ 2022 ഒക്ടോബര്‍ 01 വരെ രാജ്യസഭാഗം. ഇടക്കാലത്ത് അദ്ദേഹം റെയില്‍വേ മന്ത്രിയും തൊഴില്‍ മന്ത്രിയുമായിരുന്നു. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.