Connect with us

Kerala

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: ഗോപാലകൃഷ്ണന്‍ ഐ എ എസിന് കുറ്റാരോപണ മെമ്മോ

വ്യവസായ വകുപ്പ് ഡയറക്ടര്‍ പദവിയിലിരിക്കേ ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിഭാഗീതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസിന് കുറ്റാരോപണ മെമ്മോ. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നല്‍കിയത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ പദവിയിലിരിക്കേ ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിഭാഗീതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്.

ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മെമ്മോ നല്‍കിയിട്ടുള്ളത്. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗോപാലകൃഷ്ണനെ വ്യവസായ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തവരാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയിലും ഇത് സ്ഥിരീകരിച്ചു.

ഗോപാലകൃ്ഷണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി നേരത്തെ മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയിരുന്നു.

 

 

Latest