Connect with us

Kerala

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരായ സസ്‌പെന്‍ഷന്‍ അവസാനത്തെ നടപടിയല്ല: പി രാജീവ്

വിഷയത്തില്‍ മറ്റ് വശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടി തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി അവസാനത്തേതല്ല. വിഷയത്തില്‍ മറ്റ് വശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രഥമദ്യഷ്ടാ ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് ഐ എ എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

സീ പ്ലെയിനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആരെങ്കിലും എതിര്‍പ്പോ ആശങ്കയോ ഉയര്‍ത്തിയാല്‍ ഉടന്‍ പദ്ധതി ഉപേക്ഷിക്കുന്ന സമീപനമല്ല സര്‍ക്കാരിന്റേത്. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

 

Latest