Connect with us

Kerala

പോക്‌സോ കേസില്‍ മല്ലു ട്രാവലര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ധര്‍മടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.

Published

|

Last Updated

കൊച്ചി  | മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ മുന്‍ഭാര്യ നല്‍കിയ പോക്‌സോ പരാതിയില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. ധര്‍മടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.

വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ് കൂടി വന്നത്.പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു.

Latest