Connect with us

Kerala

ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മല്ലു ട്രാവ്‌ലര്‍ കോടതിയില്‍

ജാമ്യാപേക്ഷ് കോടതിയില്‍ പോലീസ് എതിര്‍ക്കും

Published

|

Last Updated

എറണാകുളം |  സഊദി വനിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിറകെ മുന്‍കൂര്‍ ജാമ്യം തേടി വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലു ട്രാവലര്‍ കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിര്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. അതേ സമയം, ഷക്കീറിനെതിരെ ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജാമ്യാപേക്ഷ് കോടതിയില്‍ പോലീസ് എതിര്‍ക്കും

അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സഊദി വനിതയുടെ പരാതി.

അതേസമയം പരാതി വ്യാജമാണെന്ന് ഷാക്കിര്‍ സുബ്ഹാന്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ കാനഡയിലുള്ള ഷാക്കിര്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് ഒരു വിഡിയോയിലൂടെ അറിയിച്ചിരുന്നത്. എന്നാല്‍ ഷാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോയിലൂടെ വിശദീകരിച്ചിരുന്നു.

 

Latest