Kerala
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരത്ത് 12 മണിക്കാണ് യോഗം നടക്കുക.
തിരുവനന്തപുരം| സര്‍ക്കാര്‍ ആശുപത്രികളിലെ ആവര്‍ത്തിച്ചുള്ള ചികിത്സ പിഴവുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന്. തിരുവനന്തപുരത്ത് 12 മണിക്കാണ് യോഗം നടക്കുക. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് -ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ട് എന്നിവര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. നഴ്‌സിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളെയും ഒറ്റയ്ക്ക് നില്‍ക്കുന്ന കോളജുകളുടെ മേധാവികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതും നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം വൈകുന്നതും ഈ വര്‍ഷത്തെ നഴ്‌സിംഗ് പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്.
2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18 ശതമാനം ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്മെന്റ്് അസോസിയേഷന്റെ നിലപാട്. ഇന്നത്തെ യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും. ഇതിന് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്മെന്റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലാകുക.