Connect with us

National

മാൾട്ടാ ചരക്കുകപ്പൽ മോചിപ്പിച്ച് നാവികസേന

17 ജീവനക്കാരെ രക്ഷപ്പെടുത്തി

Published

|

Last Updated

ന്യൂഡൽഹി | സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മാൾട്ട ചരക്കുകപ്പൽ എം വി റൂയിൻ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കഴിഞ്ഞ ഡിസംബർ 14ന് അറബിക്കടലിൽ വെച്ചാണ് കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. കഴിഞ്ഞ ദിവസമാണ് കപ്പൽ നാവികസേനയുടെ ശ്രദ്ധയിൽ പെട്ടത്.

കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൊള്ളക്കാർ നാവികസേനാ കപ്പലിനു നേരെ വെടിയുതിർത്തു. തുടർന്ന് നാവികസേനയുടെ സ്പെഷ്യൽ മറൈൻ കമാൻഡോ ഫോഴ്സ് 35 കൊള്ളക്കാരെയും കീഴടക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും നാവികസേനാ വക്താവ് അറിയിച്ചു.

കൊള്ളക്കാർ വെടിയുതിർക്കുന്നതിന്റെയും നാവികസേനാ ഓപറേഷന്റെയും ദൃശ്യങ്ങൾ സേനയുടെ എക്സ് പേജിൽ പങ്കുവെച്ചു.

Latest