goa election
ബംഗാളില്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം വ്യാപിപ്പിക്കാന്‍ മമത; ലക്ഷ്യം ഗോവ തിരഞ്ഞെടുപ്പെന്ന് ബി ജെ പി
ക്രിസ്മസ് ആഘോഷം നടത്തുന്ന മമത, മതപരമായ ആക്രമണം നേരിടുന്ന പാക്കിസ്ഥാനിലേയും ബാംഗ്ലദേശിലേയും ക്രിസ്ത്യാനികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാനുള്ള പൗരത്വ നിയമത്തെ എതിര്‍ക്കുന്നു
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിലവില്‍ കൊല്‍ക്കത്തിയില്‍ മാത്രം നടന്നുവരുന്ന സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പഴയ ക്രിസ്ത്യന്‍ പള്ളികള്‍ ഉള്ളിടങ്ങളില്‍ പ്രത്യേകം വ്യാപിപ്പിക്കും. കൂച്ച് ബിഹാര്‍ മുതല്‍ ഝാര്‍ഗ്രാം വരെ ആഘോഷം വ്യാപിപ്പിക്കാന്‍ ജില്ലാ പോലീസ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മമത അറിയിച്ചു.
കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് തോമസ് ഡി സൂസയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സംസ്ഥാനത്ത് സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് അദ്ദേഹം മമതയെ അഭിനന്ദിച്ചു. എന്നാല്‍, പുതിയ നീക്കം ഗോവ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ബി ജെ പി ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ ആരോപിച്ചു.
ഒരു വശത്ത് ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാന്‍ ക്രിസ്മസ് ആഘോഷം നടത്തുന്ന മമത, മറ്റൊരു വശത്ത് മതപരമായ ആക്രമണം നേരിടുന്ന പാക്കിസ്ഥാനിലേയും ബാംഗ്ലദേശിലേയും ക്രിസ്ത്യാനികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാനുള്ള സി എ എ പൗരത്വ നിയമത്തെ എതിര്‍ക്കുന്നുവെന്ന് ബി ജെ പി ആരോപിച്ചു.