Connect with us

National

മമത ബാനര്‍ജി ആശുപത്രി വിട്ടു. ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

നാളെ ഡോക്ടര്‍മാര്‍ വസതിയിലെത്തി ആരോഗ്യനില വിലയിരുത്തും

Published

|

Last Updated

കൊല്‍ക്കത്ത | ഔദ്യോഗിക വസതിയില്‍ കാല്‍ വഴുതി വീണ് നെറ്റിയില്‍ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. മമതയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. നാളെ ഡോക്ടര്‍മാര്‍ വസതിയിലെത്തി ആരോഗ്യനില വിലയിരുത്തും.

സൗത്ത് കൊല്‍ക്കത്തയിലെ വസതിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ നിലയില്‍ വ്യാഴാഴ്ച വൈകിട്ടാണ് മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്നലെ രാത്രി അവര്‍ നന്നായി ഉറങ്ങി. മുഴുവന്‍ സമയം സീനിയര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനിലയില്‍ വലിയ മാറ്റം ഉണ്ടായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മമത ബാനര്‍ജിയുടെ നെറ്റിയില്‍   തുന്നലിട്ടിട്ടുണ്ട് . വ്യാഴാഴ്ച വൈകിട്ടാണ്  നെറ്റിയില്‍ പരിക്കേറ്റ് ചോരയൊലിക്കുന്ന മമതയുടെ ചിത്രമടക്കം തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.