National
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമാണ് സി എ എ യെന്ന് മമതാ ബാനര്‍ജി
അസമിലുള്ളത് പോലെ ബംഗാളില്‍ തടങ്കല്‍ പാളയങ്ങള്‍ വേണ്ടെന്നും മമത
ജല്‍പായ്ഗുരി (വെസ്റ്റ് ബംഗാള്‍ ) | ദേശീയ പൗരത്വ ഭേദഗതി നിയമം ( സി എ എ ) ദേശീയ പൗരത്വ രജിസ്റ്ററുമായി ( എന്‍ ആര്‍ സി ) യുമായി ബന്ധപ്പെട്ടതാണെന്നും ഇതിനെ എതിര്‍ക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രമാണിതെന്നും മമത കൂട്ടിച്ചേര്‍ത്തു.
അസമിലുള്ളത് പോലെ ബംഗാളില്‍ തടങ്കല്‍ പാളയങ്ങള്‍ വേണ്ടെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ജല്‍പായ്ഗുരിയില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സി എ എ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ് ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പൗരത്വം ലഭിക്കാനുള്ള പ്രക്രിയ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണെന്നും മമത പറഞ്ഞു.