Connect with us

National

തൃണമൂല്‍ നേതാക്കളോട് ബിജെപിയില്‍ ചേരാന്‍ കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെടുന്നതായി മമത ബാനര്‍ജി

ഡി, എന്‍ഐഎ, സിബിഐ, ഐടി ഡിപ്പാര്‍ട്ട് തുടങ്ങിയ ഏജന്‍സികള്‍ ബിജെപിയുടെ ആയുധങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Published

|

Last Updated

കൊല്‍ക്കത്ത | കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തൃണമൂല്‍ നേതാക്കളോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. ഇഡി, എന്‍ഐഎ, സിബിഐ, ഐടി ഡിപ്പാര്‍ട്ട് തുടങ്ങിയ ഏജന്‍സികള്‍ ബിജെപിയുടെ ആയുധങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.  തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

പോലീസ് അനുമതിയില്ലാതെ തൃണമൂല്‍ നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യുന്നതായും വീടുകളില്‍ അതിക്രമിച്ച് കടക്കുന്നതായും മമത ആരോപിച്ചു. പ്രകോപനങ്ങളില്‍ അകപ്പെടരുതെന്നും രാമനവമി സമയത്ത് കാലത്ത് ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്നും അവര്‍ ആരോപിച്ചു.