Connect with us

National

ബി ജെ പി അധികാരത്തില്‍ തിരിച്ചു വന്നാല്‍ എല്‍ പി ജി യുടെ വില 2000 ത്തിലെത്തുമെന്ന് മമതാ ബാനര്‍ജി

സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ബി ജെ പിക്കെതിരെ മമതയുടെ വിമര്‍ശനം

Published

|

Last Updated

ജാര്‍ഗ്രാം ( വെസ്റ്റ് ബംഗാള്‍ ) | ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എല്‍ പി ജി യുടെ വില 2000 ത്തിലെത്തുമെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജാര്‍ഗ്രാം ജില്ലയിലെ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ബി ജെ പിക്കെതിരെ മമതയുടെ വിമര്‍ശനം.

ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എല്‍ പി ജി യുടെ വില 2000 ത്തിലെത്തും. ശേഷം നമ്മള്‍ പണ്ടത്തെ പോലെ വിറക് ശേഖരിക്കാന്‍ പോകേണ്ടിവരുമെന്നും മമത പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ആവാസ് യോജന പദ്ധതിക്ക് കീഴിലെ വീടുകളുടെ നിര്‍മാണം ഏപ്രില്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മെയ് മാസത്തോടെ സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

Latest