Connect with us

National

മമതാ ബാനര്‍ജിക്ക് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരുക്കേറ്റു

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുല്‍ത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം

Published

|

Last Updated

കൊല്‍ക്കത്ത |  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരുക്കേറ്റു. ദുര്‍ഗാപൂരില്‍വെച്ചാണ് സംഭവം. ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. അപകടത്തില്‍ മമത ബാനര്‍ജിക്ക് നിസാര പരുക്കേറ്റതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുല്‍ത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം . അതേ സമയം അപകട ശേഷവും മമതബാനര്‍ജി കുല്‍ത്തിയിലേക്ക് പോയെന്നാണ് വിവരം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസന്‍സോള്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി പുറപ്പെട്ടത്

 

Latest