mamatha banarji
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി
കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് തീരുമാനം
ന്യൂഡല്‍ഹി | ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുമായി സഖ്യത്തിനില്ലെന്നു മമതാ ബാനര്‍ജി. ബംഗാളിലെ എല്ലാ ലോക്സഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും.
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് ഒറ്റക്ക് മത്സരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാന്‍ മമത തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് മമത ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും കോണ്‍ഗ്ര സ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ നീക്കം ഇന്ത്യ മുന്നണിയിലുള്ള കക്ഷികളെയാകെ ആശയക്കുഴപ്പത്തിലാക്കി.
പക്ഷിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി അവസരവാദിയാണെന്നും ഒറ്റക്ക് മത്സരിക്കാന്‍ അവരുടെ കരുണ വേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ബംഗാളില്‍ എങ്ങനെ പോരാടണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്റെ നെടുംതൂണാണെന്നും മമതാ ബാനര്‍ജിയില്ലാത്ത ഇന്ത്യ സഖ്യം ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഫലപ്രദമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായും ബംഗാളില്‍ ഒറ്റക്കെട്ടായി തന്നെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മമതയുടെ ഈ നീക്കം പ്രതീക്ഷിച്ചിരുന്നതായി ശിവസേന അറിയിച്ചു.