Connect with us

National

മമത സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിട്ടില്ല, പറയുന്നത് കള്ളം; നിര്‍മല സീതാരാമന്‍

അതേസമയം കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന പാര്‍ട്ടികളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | മമതാ ബാനര്‍ജിയുടെയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചെങ്കിലും അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്യ്‌തെന്ന മമതയുടെ ആരോപണം പച്ച കള്ളമാണെന്ന് നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നീതി ആയോഗ് യോഗത്തില്‍ മമത പങ്കെടുത്തിരുന്നു. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമാണ് മമത സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ നേരത്തെ മടങ്ങണം എന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അവര്‍ ഏഴാമതായി സംസാരിക്കുകയായിരുന്നു. മൈക്ക് ഓഫ് ചെയ്തുവെന്ന മാധ്യമങ്ങല്‍ക്ക് മുമ്പില്‍ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്.സത്യം പറയാന്‍ മമത തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കൃത്യമായ സമയം അനുവദിച്ചിരുന്നെന്നും അത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന പാര്‍ട്ടികളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും യോഗം ബഹിഷ്‌കരിച്ചു.അതേ സമയം എന്‍ഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും യോഗത്തിന് എത്തിയില്ല.