Connect with us

upa

ബംഗാളില്‍ മമത പുലി; പക്ഷേ കോണ്‍ഗ്രസില്ലാതെ ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിയെ എതിര്‍ക്കാന്‍ സാധ്യമല്ലെന്ന് ശിവസേന

നരേന്ദ്ര മോദിക്കും ബി ജെ പിക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കണമെന്ന ലക്ഷ്യമുണ്ടെന്നത് എല്ലാവര്‍ക്കും മനസിലായ കാര്യമാണ്

Published

|

Last Updated

മുംബൈ | കോണ്‍ഗ്രസ് മുക്ത ബി ജെ പി വിരുദ്ധ ബദല്‍ മുന്നണിക്ക് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണയുമായി ശിവസേന. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുന്നത് ബി ജെ പിക്ക് ശക്തിപകരുമെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്.

ബംഗാളില്‍ ഒരു പുലിയെപ്പോലെ മമത ബി ജെ പിക്കെതിരെ പൊരുതി. ബംഗാളില്‍ ബി ജെ പിയെ നിലംതൊടാന്‍ അനുവദിക്കാതെ മമത പരാജയപ്പെടുത്തി. ബി ജെ പിയെപ്പോലെ തന്നെ ഇടത് പക്ഷത്തേയും കോണ്‍ഗ്രസിനേയും തൃണമൂല്‍ പരാജയപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ബി ജെ പിക്ക് ശക്തി പകരുന്നതിന് സമാനമായിരിക്കുമെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.

നരേന്ദ്ര മോദിക്കും ബി ജെ പിക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കണമെന്ന ലക്ഷ്യമുണ്ടെന്നത് എല്ലാവര്‍ക്കും മനസിലായ കാര്യമാണ്. അത് അവരുടെ അജന്‍ഡയുടെ ഭാഗമാണ്. എന്നാല്‍, മോദിക്കും ബി ജെ പിക്കും എതിരെ പോരാടുന്നവര്‍ കോണ്‍ഗ്രസിനെതിരെ പൊരുതരുതെന്നും ദുര്‍ബ്ബലമായ കോണ്‍ഗ്രസ് എന്നാല്‍ ശക്തമായ ബി ജെ പി എന്നാണ് അര്‍ഥമെന്നും പാര്‍ട്ടി പത്രം അഭിപ്രായപ്പെട്ടു.

Latest