Connect with us

Kerala

മാമി തിരോധാനക്കേസ്: കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി

ഇന്ന് വൈകിട്ട് ഇവരെ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടെ വ്യവസായി മാമി തിരോധാനക്കേസില്‍ കാണാതായ ഡ്രൈവര്‍ രജിത്ത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി. ഇവര്‍ ഗുരുവായൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ക്രൈം ബ്രാഞ്ച് രജിത്ത് കുമാറിനെയും തുഷാരയെയും രണ്ട് തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് ഇവരെ കോടതിയില്‍ ഹാജരാക്കും.

ഇവരെ കാണാനില്ലെന്ന് അറിയിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്ത് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ഇവിടെ നിന്നും മടങ്ങിയ ശേഷം കാണാനില്ലെന്നായിരുന്നു പരാതി. കേസില്‍ രജിത്കുമാറിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു

2023 ആഗസ്ത് 22നാണ് വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ കാണാതായത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Latest