Connect with us

Ongoing News

മമ്മൂട്ടിയും മോഹന്‍ലാലും ദുബൈ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

മലയാളികൾക്ക് ലഭിച്ച സമ്മാനമാണ് ഗോള്‍ഡന്‍ വീസയെന്ന് മമ്മൂട്ടി

Published

|

Last Updated

അബുദാബി | ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദുബൈ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വി സ്വീകരിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫ അല്‍ ഹമ്മാദി ഇരുവര്‍ക്കും വീസ പതിച്ച പാസ്‌പോര്‍ട്ട് കൈമാറി. ഇരുവര്‍ക്കും ഗോള്‍ഡന്‍ വീസ നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിച്ചു. മലയാളികൾക്ക് ലഭിച്ച സമ്മാനമാണ് ഗോള്‍ഡന്‍ വീസയെന്ന് മമ്മൂട്ടി പറഞ്ഞു. ഗോള്‍ഡന്‍ വീസ ലഭ്യമാക്കാന്‍ പ്രയത്‌നിച്ച പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു. യൂസുഫലിക്ക് ഒപ്പമാണ് ഇരുവരും ചടങ്ങിന് എത്തിയത്.

നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കും കലാപ്രതിഭകള്‍ക്കും പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുമാണ യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കിവരുന്നത്.

 

---- facebook comment plugin here -----

Latest