Connect with us

mamukkoya

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. 

Published

|

Last Updated

കോഴിക്കോട് | നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മലപ്പുറത്തെ കാളികാവിൽ വെച്ച് ഹൃദയാഘാതം വന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

കാളികാവ് പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീണു. ഉടനെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. മെഡിക്കൽ ഐ സി യു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.